6 Surprising Uses Of Salt
6 Surprising Uses Of Salt : ഉപ്പ് നമ്മുടെ അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ഉപ്പില്ലാത്ത കറിയെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. നമ്മുടെ നിത്യ ജീവിതത്തിൽ അത്രയധികം പ്രാധാന്യമുള്ള ഒന്നാണ് ഉപ്പ്. പാചക ആവശ്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണോ ഉപ്പ്? അല്ല, വേറെയും പല ഉപയോഗങ്ങൾ ഉപ്പ് കൊണ്ടുണ്ട്. ഉപ്പ് കൊണ്ടുള്ള ആറ് ഞെട്ടിക്കുന്ന ഉപയോഗങ്ങൾ ഇതാ…
ഉപ്പ് കൊണ്ടുള്ള ആദ്യത്തെ ഉപയോഗം നമ്മുടെ ശരീരത്തിൽ തന്നെയാണ്. നമ്മുടെ മുഖത്തെ രോമങ്ങൾ പോവാനും മുഖത്തിന്റെ തിളക്കം കൂട്ടാനും മുഖത്തെ വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും പോവാൻ സഹായിക്കുകയും ചെയ്യുന്ന മാർഗമാണിത്. ആദ്യം ഒരു പാത്രത്തിലേക്ക് കാൽ സ്പൂൺ ഉപ്പെടുക്കണം. ഇതിലേക്ക് അൽപ്പം വെളിച്ചെണ്ണയും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. ഇത് മുഖത്തും കൈകാലുകളിലുമെല്ലാം തേച്ച് കൊടുക്കാവുന്നതാണ്.
Ads
വെള്ളം ചേർക്കാതെ വെളിച്ചെണ്ണ ഒഴിച്ച് വേണം ഇത് തയ്യാറാക്കാൻ. ഇത് ഉണ്ടാക്കി എടുത്ത് വെച്ചും ഉപയോഗിക്കാവുന്നതാണ്. ഉപ്പ് കൊണ്ടുള്ള അടുത്ത ഉപയോഗം ഉറുമ്പ് വരാതിരിക്കാൻ സഹായിക്കുന്നു എന്നുള്ളതാണ്. ശർക്കരയൊക്കെ എടുത്ത് വയ്ക്കുമ്പോൾ പലപ്പോഴും ഉറുമ്പ് വരാറുണ്ട്. അതിനായി ഒരു പ്ലേറ്റെടുത്ത് അതിലേക്ക് കുറച്ച് ഉപ്പിട്ട് പരത്തി കൊടുക്കുക. ശേഷം അതിന് മുകളിലായി ശർക്കര ഇട്ട കവർ വച്ച് കൊടുത്താൽ ആ ഭാഗത്തേക്കേ ഉറുമ്പ് വരുകയില്ല.
Advertisement
ഉപ്പ് കൊണ്ടുള്ള അടുത്ത ടിപ്പ് നല്ലൊരു ക്ലീനിങ് ഏജന്റ് ആയി ഉപയോഗിക്കാം എന്നതാണ്. അതിനായി നമ്മൾ ഇവിടെ നന്നായി നിറം മങ്ങിയ ഒരു മഗ്ഗ് എടുത്തിട്ടുണ്ട്. അതിലേക്ക് അര സ്പൂൺ ഉപ്പും കുറച്ച് വിനാഗിരിയും ചേർത്ത് കൈവച്ച് നന്നായി ഉരച്ച് കൊടുക്കുക. കുപ്പികൾ വൃത്തിയാക്കാനും അതിലെ വഴുവഴുപ്പ് പോവാനും ഇത് വളരെ നല്ലതാണ്. ഉപ്പ് കൊണ്ടുള്ള കൂടുതൽ ഉപയോഗങ്ങൾ അറിഞ്ഞാൽ നിങ്ങളും പരീക്ഷിച്ച് നോക്കില്ലേ… 6 Surprising Uses Of Salt Video Credit : Grandmother Tips