കൂർക്ക നന്നാക്കാൻ ഇനി 5 മിനിറ്റ് പോലും വേണ്ട 😳 കയ്യിൽ കറയാവാതെ എളുപ്പത്തിൽ കൂർക്ക തൊലി കളയാം.!! 😳👌

കൂർക്കയുടെ തൊലി എങ്ങനെയാണ് വളരെ എളുപ്പത്തിൽ കയ്യിൽ കറ പറ്റാതെ കളയാൻ കഴിയുന്നത് എന്ന് നോക്കാം. നമ്മളിൽ കൂടുതൽ പേർക്കും ഇഷ്ടമുള്ള ഒന്നാണ് കൂർക്ക. എന്നാൽ അതിൻറെ തൊലി കളയുക എന്ന് പറയുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനുള്ള ഒരു സിംപിൾ ടിപ്സ് നോക്കാം. ആദ്യം ചെയ്യേണ്ടത് ഏകദേശം അഞ്ചു മിനിറ്റ് നേരമെങ്കിലും കൂർക്ക വെള്ളത്തിലിട്ടു വയ്ക്കണം. ശേഷം വെള്ളത്തിലിട്ട കൂർക്ക

മണ്ണ് പോകുന്നതുവരെ നന്നായി കഴുകിയെടുക്കുക. മണ്ണില്ലാതെ നന്നായി കഴുകിയെടുത്ത കൂർക്ക ഒരു കുക്കറിലേക്ക് ഇട്ട് വച്ച് ഒരു വിസിൽ കേൾക്കുന്നതുവരെ വേവിച്ചെടുക്കുക. കുക്കറിൽ വെക്കുമ്പോൾ കൂർക്ക മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിക്കണം. ഹൈ flame ൽ ഇട്ടാണ് കൂർക്ക ഒരു വിസിൽ കേൾക്കുന്നത് വരെ വേവിച്ചെടുക്കണ്ടത്. ഒരു വിസിൽ വന്ന ഉടൻ തന്നെ ഓഫ് ചെയ്യണം അല്ലെങ്കിൽ കൂർക്ക ഒരുപാട് വെന്തടിഞ്ഞു പോകും.

കുക്കർ ഗ്യാസിൽ നിന്നും വാങ്ങി രണ്ടു മൂന്നു മിനിറ്റ് വെച്ചതിനുശേഷം കുക്കറിന്റെ പ്രഷർ തുറന്നു വിടുക. പ്രഷർ പോയതിനുശേഷം തുറന്നു നോക്കുക. അപ്പോൾ കൂർക്ക ഉടയാതെ വന്നിരിക്കുന്നത് കാണാം. ഇനി അത് കുക്കറിൽ നിന്നും മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റുക. ഇനി അതിലേക്ക് അൽപം പച്ചവെള്ളം കൂടി ഒഴിച്ചു കൊടുക്കുക. പെട്ടെന്ന് തന്നെ തണുത്തു കിട്ടാൻ ആണ് പച്ചവെള്ളം ഒഴിച്ച് കൊടുക്കുന്നത്. ഇനി നമുക്ക് കൂർക്കയുടെ

തൊലി കളയാം. ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളയുന്ന അതേ രീതിയിൽ തന്നെ നമുക്ക് കൂർക്കയുടെയും തൊലി കൈകൊണ്ട് ഉരിഞ്ഞു കളയാം. കൂടുതൽ സംശയങ്ങൾ ഉള്ളവർ വീഡിയോ കാണുക. എന്നിട്ട് ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit: Akhila’s kitchen

Rate this post
You might also like