
സ്ഥല പരിമിതിയാണോ നിങ്ങളുടെ പ്രശ്നം; വെറും 4.5 സെന്റിൽ പണിത ഈ വീട് നിങ്ങളെ അത്ഭുതപ്പെടുത്തും !! | 4.5 Cent Viral Home Plan Malayalam
4.5 Cent Viral Home Plan Malayalam : വെറും 4.5 സെന്റിൽ 1200 സ്‌ക്വർ ഫീറ്റിൽ അടിപൊളി വീട് നിർമ്മിക്കാം. അത്തരത്തിൽ പണി കഴിഞ്ഞ വീടാണ് ഇത്. ഇന്റീരിയർ അടക്കം വീടിന്റെ ടോട്ടൽ ബഡ്ജറ്റ് വരുന്നത് 25 ലക്ഷം രൂപയാണ്. വീടിന് ഒരു ചെറിയ സൗകര്യമുള്ള സിറ്റൗട്ട് കൊടുത്തിരിക്കുന്നു. ഡബിൾ ഡോർ ആണ് നൽകിയിരിക്കുന്നത്. തേക്ക് ഉപയോഗിച്ചാണ് മെയിൻ ഡോർ നിർമ്മിച്ചിരിക്കുന്നത്. ഡോർ തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതു വശത്തായി വിശാലമായ ലിവിങ് ഏരിയ കൊടുത്തിരിക്കുന്നു.ഇവിടെ മനോഹരമായ ഒരു സോഫ അറേഞ്ച് ചെയ്തിട്ടുണ്ട്.
ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും സെപ്പറേറ്റ് ചെയ്യുന്നതിനായി ഒരു സെപറേഷൻ വാൾ കൊടുത്തിട്ടുണ്ട് . ഈ വാളിൽ തന്നെയാണ് ടിവി യൂണിറ്റ് കൊടുത്തിട്ടുള്ളത് . ഡൈനിങ്ങ് റൂമിൽ നിന്നും ലിവിങ് റൂമിൽ നിന്നും ടിവി കാണാൻ പറ്റുന്ന തരത്തിൽ ഉള്ള ടിവി യൂണിറ്റാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ആറുപേർക്ക് സുഖമായിരുന്ന ഭക്ഷണം കഴിക്കാവുന്ന തരത്തിൽ ആണ് ഡൈനിങ് റൂം സെറ്റ് ചെയ്തിട്ടുള്ളത്.

രണ്ട് ബെഡ്റൂമുകൾ ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. രണ്ടിലും അറ്റാച്ച്ഡ് ബാത്റൂമുകൾ നൽകിയിട്ടുണ്ട്. വാർഡ്രോബ്, ഡ്രസിങ് യൂണിറ്റ് ഇവയെല്ലാം ബെഡ്റൂമിന് അനുസൃതമായി കൊടുത്തിരിക്കുന്നു. ഹാളിൽ ജിപ്സം വർക്ക് ഉപയോഗിച്ചാണ് സീലിംഗ് ചെയ്തിരിക്കുന്നത്. ക്രോക്കറി ഷെൽഫുകൾ, സ്റ്റോറേജ് ഏരിയ ഇവ എല്ലാം നിർമ്മിച്ചിരിക്കുന്നത് പ്ലൈവുഡ് കൊണ്ടാണ്. വീട്ടിലെ ആദ്യത്തെ ബെഡ്റൂം 10*10 അളവിലുള്ളതാണ്. വീടിന്റെ അകം വളരെ അധികം വിശാലവും മനോഹരവുമാണ്.
ആവശ്യത്തിന് സാധനങ്ങൾ വയ്ക്കുന്നതിനായി സ്റ്റോറേജ് സ്പേസുകൾ നൽകിയിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടെയാണ് കിച്ചൺ നിർമ്മിച്ചിരിക്കുന്നത്. കിച്ചണിന്റെ അളവ് ഏകദേശം അഞ്ചടിയോളം വരും.കിച്ചണിനോട് ചേർന്ന് തന്നെ മറ്റൊരു വർക്ക് ഏരിയയും കൊടുത്തിരിക്കുന്നു. വർക്ക് ഏരിയയിൽ നിന്നും ഉപയോഗിക്കാവുന്ന തരത്തിലാണ് കോമ്മൺ ബാത്രൂം സെറ്റ് ചെയ്തിരിക്കുന്നത്.