പൊളിച്ചടുക്കി വൃദ്ധി മോൾ! ഇത്തവണ എത്തിയത് ത്രിബിൾ റോളിൽ; 3 ഇൻ 1 വെറൈറ്റി ഡാൻസുമായി വൃദ്ധിക്കുട്ടി.!! [വീഡിയോ]

സോഷ്യൽ മീഡിയയിലെ നമ്പർവൺ ട്രെൻഡിങ് സ്റ്റാറാണ് വൃദ്ധി വിശാൽ. സോഷ്യൽ മീഡിയയിൽ വൃദ്ധിയുടെ ഓരോ പോസ്റ്റും നിമിഷങ്ങൾ കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ ഇതുവരെ കാഴ്ചവെച്ച പ്രകടനങ്ങളെ വെല്ലുന്ന രീതിയിൽ ഒരു തകർപ്പൻ പ്രകടനവുമായി എത്തിയിരിക്കുകയാണ് വൃദ്ധി. ഏറ്റവും പുതിയ തമിഴ് ട്രെൻഡിങ് സോങ്ങ് ആയ two two two സോങ്ങിനാണ് 3 വേഷത്തിലുള്ള വൃദ്ധി മോളുടെ

തകർപ്പൻ പ്രകടനം. വീഡിയോ റീൽ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു. സിനിമാ സീരിയൽ രംഗത്ത് നിന്നുൾപ്പെടെയുള്ള നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റകളുമായി എത്തിയിട്ടുള്ളത്. ഓരോ നിമിഷവും നീ ഞങ്ങളെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തുകയാണല്ലോ എന്നാണ് ആരാധകർക്ക് പറയാനുള്ളത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് താരം പുതിയ വീഡിയോ

റീലുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. disha creations ആണ് വീഡിയോ റീലിന് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്നാറിൽ വെച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. മൂന്നു വേഷത്തിലുള്ള വൃദ്ധി മോളുടെ പ്രകടനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ

ചെയ്ത ഡാൻസ് വൈറലായതോടെ ആണ് വൃദ്ധി വിശാൽ എന്ന കുഞ്ഞു പ്രതിഭ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ നിന്നടക്കം നിരവധി ഓഫറുകളാണ് താരത്തെ തേടിയെത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന കടുവയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായാണ് ആണ് വൃദ്ധി മോൾ വേഷം ഇടുന്നത്.

Rate this post
You might also like