റവ ഉണ്ടോ? വെറും 3 ചേരുവ കൊണ്ട് എളുപ്പത്തിൽ പഞ്ഞി പോലെ സോഫ്റ്റ് അപ്പം; എത്ര കഴിച്ചാലും മതിവരാത്ത സ്‌നാക്ക്.!! | 3 Ingredients Easy Snack Recipe Malayalam

3 Ingredients Easy Snack Recipe Malayalam

3 Ingredients Easy Snack Recipe Malayalam : വൈകുന്നേരങ്ങളിൽ ചായയോടൊപ്പം വ്യത്യസ്ത രുചിയുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിനായി എന്തെല്ലാം വെറൈറ്റി പലഹാരങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന അസാധ്യ രുചിയുള്ള ഒരു റവയപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു റവയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ മൈദ, അരക്കപ്പ് റവ, അരക്കപ്പ് പഞ്ചസാര, ഒരു പിഞ്ച് ഉപ്പ്, മാവ് ഉണ്ടാക്കാൻ ആവശ്യമായ ഇളം ചൂടുള്ള വെള്ളം, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയുമാണ്. ആദ്യമായി ഒരു പാത്രത്തിലേക്ക് എടുത്തു വച്ച മൈദ, റവ, പഞ്ചസാര, ഉപ്പ് എന്നിവ ഇട്ടു കൊടുക്കുക. ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം എടുത്തുവച്ച ഇളം ചൂടുള്ള വെള്ളം കൂടി അതിലേക്ക് ചേർത്തു കൊടുക്കണം.

3 Ingredients Easy Snack Recipe Malayalam
3 Ingredients Easy Snack Recipe Malayalam

ശേഷം വിസ്ക് ഉപയോഗിച്ച് കട്ടകളില്ലാതെ മാവ് ലൂസ് പരുവത്തിൽ ആക്കി എടുക്കുക. ഈ മാവ് ഒരു മണിക്കൂർ നേരത്തേക്ക് അടച്ച് റസ്റ്റ് ചെയ്യാനായി വയ്ക്കാം. അതല്ലെങ്കിൽ കുറഞ്ഞത് അരമണിക്കൂർ സമയമെങ്കിലും വയ്ക്കാനായി ശ്രമിക്കണം. എന്നാൽ മാത്രമാണ് റവയിലേക്ക് വെള്ളം നല്ലതുപോലെ ഇറങ്ങിപ്പിടിച്ച് സോഫ്റ്റ് ആയ അപ്പം ലഭിക്കുകയുള്ളൂ. മാവ് റെഡിയായി കഴിഞ്ഞാൽ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് വറുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ നന്നായി ചൂടായി വരുമ്പോൾ തവിയെടുത്ത് ഒരു കരണ്ടി എന്ന അളവിൽ മാവ് എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇപ്പോൾ അപ്പം പൊന്തി വരുന്നതായി കാണാം. അപ്പത്തിന്റെ രണ്ടുവശവും നന്നായി മൊരിഞ്ഞു വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഇപ്പോൾ വളരെ രുചികരമായ റവയപ്പം തയ്യാറായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : cook with shafee

5/5 - (1 vote)
You might also like