5500 square ഫീറ്റിൽ 2 കോടി ചിലവിൽ നിർമ്മിച്ച ഒരു വീട് കണ്ടാലോ

ദാറുസലാം എന്നാണ് ഈ വീടിന്റെ പേര്. പരിപാലനവും കുടുംബാന്തരീക്ഷവും കണക്കിലെടുത്ത് ഒരുനിലയിൽ തീർത്തിരിക്കുന്ന ഒരു മനോഹരഭാവനമാണ് ഇത്. അങ്ങനെയാണ് കൊളോണിയൽ ശൈലി ഈ വീടിനു തിരഞ്ഞെടുത്തത്. റോഡിൽ നിന്നും അൽപം ഉയർന്ന പ്ലോട്ടാണ് ഇത്. ഭൂമിയുടെ സ്വാഭാവികത നിലനിർത്തിയാണ് വീട് പണിതത്. വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നത് മെറ്റൽ+ സിഎൻസി ഡിസൈൻ ചെയ്ത ഗെയ്റ്റാണ്. ഒരു ചെറിയ കയറ്റം കയറി വേണം വീട്ടിലേക്കെത്താൻ. മഴവെള്ളം ഭൂമിയിൽ ഇറങ്ങുംവിധം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചാണ് മുറ്റം ഒരുക്കിയിരിക്കുന്നത് . വീടുപോലെ ലാൻഡ്സ്കേപ്പിനും

പ്രാധാന്യം നൽകിയിട്ടുണ്ട്. ഒരു വാട്ടർബോഡി, വൈകുന്നേരങ്ങൾ ചെലവഴിക്കാൻ സിറ്റിങ് സ്‌പേസ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു കിണർ, സീറ്റിങ് എന്നിവ മരത്തിന്റെ ഡിസൈനിലാണ് നിർമിച്ചിരിക്കുന്നത്. മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്തു ഓടുവിരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 5500 ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന ഈ വീട്ടിൽ. പോർച്ചും ജനറേറ്റർ റൂമും സ്ട്രക്ച്ചറിൽ നിന്നും മാറ്റിനൽകിയിരിക്കുന്നു.തുറസായ രീതിയിലാണ് അകത്തളങ്ങൾ.

tgjhj
5500 square ഫീറ്റിൽ 2 കോടി ചിലവിൽ നിർമ്മിച്ച ഒരു വീട് കണ്ടാലോ 13
utur
5500 square ഫീറ്റിൽ 2 കോടി ചിലവിൽ നിർമ്മിച്ച ഒരു വീട് കണ്ടാലോ 14

എന്നാൽ സ്വകാര്യത വേണ്ടിടത്ത് അത് കൊടുക്കുകയുംചെയ്തിരിക്കുന്നു. ഇറ്റാലിയൻ മാർബിളിലാണ് ഫ്‌ളോർ ചെയ്തിരിക്കുന്നത്. ഫർണിച്ചറുകൾ മുഴുവൻ ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. പ്രധാന വാതിൽ തുറന്നാൽ നേരെ കാഴ്ച പതിയുക കോർട്യാർഡിലേക്കാണ്. ഇവിടെ ഇരിപ്പിടസൗകര്യം ഒരുക്കിയിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ ഫോർമൽ ലിവിങ് ചെയ്തിരിക്കുന്നു. ഇവിടെ നിന്നും ഹാളിലേക്ക്.അവിടെ നിന്ന് ഡൈനിങ്, ഫാമിലി ലിവിങ്, കോർട്യാർഡ് എന്നിവ വരുന്നു. വീട്ടിലെ ഓരോ അംഗത്തിന്റെയും താൽപര്യങ്ങൾ ചോദിച്ചറിഞ്ഞാണ് അവർക്കുള്ള ബെഡ്റൂമുകൾ ഒരുക്കിയിരിക്കുന്നത്.

അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. മൾട്ടിവുഡ്+ പിവിസി ഷീറ്റ് കൊണ്ടാണ് കിച്ചൻ ക്യാബിനറ്റ്. റെഡ്+ ഗ്രേ തീമിലാണ് കിച്ചൻ ഒരുക്കിയിരിക്കുന്നത്. മേൽക്കൂരയിൽ സോളർ പാനലുകളും വച്ചിട്ടുണ്ട് അതുകൊണ്ട്തന്നെ വീട്ടിലേക്കാവശ്യമായ വൈദ്യുതിയുടെ നല്ലൊരു പങ്ക് ഇതിലൂടെ ലഭിക്കും. കുന്നിൻപ്രദേശമായതിനാൽ മിന്നൽ രക്ഷാകവചവും വീടിനുമുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

tfgh
5500 square ഫീറ്റിൽ 2 കോടി ചിലവിൽ നിർമ്മിച്ച ഒരു വീട് കണ്ടാലോ 15
fhg
5500 square ഫീറ്റിൽ 2 കോടി ചിലവിൽ നിർമ്മിച്ച ഒരു വീട് കണ്ടാലോ 16

Interior Design- സുബിൻ Aavishkar , Vipin Aavishkar
Aavishkar designers : Mob:-8281777569,8848856840

Rate this post
You might also like