മോഹിപ്പിച്ചു കളഞ്ഞു ഇത് സാധാരണക്കാരന്റെ ആഡംബര വീട്; ചെറിയ ചിലവിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി ഒരു കൊച്ചു വീട് !! | 2000 sqft budget home

2000 sqft budget home malayalam : തിരുവല്ലയിലെ ബാജോ തോമസ് പുത്തൻ വീടാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 2000 ചതുരശ്ര അടിയിൽ സിംഗിൾ സ്റ്റോറെ വീടാണ് നോക്കുന്നത്. കയറുമ്പോൾ തന്നെ മുറ്റത്ത് ആർട്ടിഫിഷ്യൽ പുല്ലുകൾ വെച്ചുപിടിപ്പിച്ചു അതിമനോഹരമാക്കിട്ടുണ്ട്. ഗ്രാനൈറ്റ് വിരിച്ച ഓപ്പൺ സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഇരിപ്പിടത്തിനായി തടിയുടെ സെറ്റി ഒരുക്കിട്ടുണ്ട്. അകത്തേക്ക് കയറുമ്പോൾ ഞെട്ടിക്കുന്ന ലിവിങ് ഹാളാണ് കാണുന്നത്.

ഫ്ലോറിൽ സ്ലാബാണ് വിളിച്ചിട്ടുള്ളത്. ഇരിക്കാനായി എൽ ആകൃതിയിൽ സോഫയും അതിന്റെ നേരെ തന്നെ ടീവി യൂണിറ്റ് നൽകിട്ടുണ്ട്. ഡൈനിങ് ഹാളിലേക്ക് കയറുമ്പോൾ സാധാരണ പോലെ ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന തടി കൊണ്ടുള്ള മേശയും കസേരകളും പാത്രങ്ങൾ വെക്കാനായി ചുമരിൽ ഒരു ബോക്സ്‌ സജ്ജീകരിച്ചിട്ടുണ്ട്. തൊട്ട് അരികെ തന്നെ വാഷ് കൌണ്ടർ നൽകിരിക്കുന്നതായി കാണാം.

2000 sqft budget home

ഈ വീട്ടിൽ ആകെയുള്ളത് മൂന്ന് കിടപ്പ് മുറികളാണ്. ആദ്യ കിടപ്പ് മുറി ഒരുക്കിട്ടുള്ളത് കുട്ടികൾക്ക് വേണ്ടിയാണ്. ജനാലുകളിൽ കുട്ടികളുടെ ചിത്രങ്ങൾ കാണാം. അത്യാവശ്യം സ്ഥലം നിറഞ്ഞ മുറിയാണെന്ന് പറയാം. പിങ്ക് നിറത്തിലുള്ള വാർ ഡ്രോബ്സാണ് കൊടുത്തിരിക്കുന്നത്. ഇന്റീരിയർ ഡിസൈനുകൾ ഒക്കെ പിങ്ക് നിറത്തിലാണ് ചെയ്തിരിക്കുന്നത്. കൂടാതെ അറ്റാച്ഡ് ബാത്‌റൂമാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

രണ്ടാമത്തെയും മൂന്നാമത്തെയും മുറികളിൽ ഡിസൈൻ മാത്രം കുറച്ച് വ്യത്യാസമാണ്. ബാക്കിയുള്ളവ ആദ്യം കണ്ട അതേ സൗകര്യങ്ങളാണ് ഉള്ളത്. അടുക്കളയിലെ കൌണ്ടർ ടോപ്പിൽ നാനോ വൈറ്റ് ആണ് വിരിച്ചിട്ടുള്ളത്. ഒരു സിങ്കാണ് ഒരുക്കിട്ടുള്ളത്. കൂടാതെ കാബോർഡ് വർക്കുകളും, സ്റ്റോറേജ് യൂണിറ്റുകളും നൽകിരിക്കുന്നതായി കാണാം. ആവശ്യത്തിലധികം സ്ഥലമുള്ളതാണ് ഈ അടുക്കളയുടെ ഏറ്റവും വലിയ പ്രേത്യേകത.

  • Location – Thiruvalla
  • Total Area – 2000 SFT
  • Owner – Bajo Thomas
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 3 Bedroom + Bathroom
  • 5) Kitchen + work Area
    You might also like