
ഒറ്റ നിലയിൽ ചുരുങ്ങിയ ചിലവിൽ പണി കഴിഞ്ഞ വിസ്മയ വീട്; ബജറ്റ് ഹോം ഇഷ്ട്ടപ്പെടുന്നവർക്കായി !! | 1216 sqft Budget Home Tour Malayalam
1216 sqft Budget Home Tour Malayalam : ആലപ്പുഴ ജില്ലയിലെ അഭിലാഷിന്റെ വീട്ട് വിശേഷങ്ങളാണ് നമ്മൾ ഇന്ന് ഇവിടെ അടുത്തറിയാൻ പോകുന്നത്. കാണാൻ അതിമനോഹരമായ ഈ വീട് 1216 ചതുരശ്ര അടിയാണ് ഉള്ളത്. വിശാലതയാണ് വീടിന്റെ പ്രധാന പ്രേത്യേകത. സെമി കണ്ടമ്പറി ശൈലിയിലാണ് വീടിന്റെ എലിവേഷൻ തയ്യാറാക്കിരിക്കുന്നത്. വെളുപ്പും, മഞ്ഞയും, ഓറഞ്ചും ഒന്നിക്കുന്ന ദൃശ്യ വിസ്മയങ്ങളാണ് വീട്ടിൽ കാണാൻ കഴിയുന്നത്. ആവശ്യമില്ലാത്ത പ്രോജെക്ഷൻസ്, അമിതമായിട്ടുള്ള സിമന്റ് വർക്കുകൾ ഒന്നും ഇവിടെ കാണാൻ കഴിയുന്നില്ല.
വീടിന്റെ മുന്നിൽ തന്നെ പുറത്തേക്ക് തള്ളി നിൽക്കുന്ന വിശാലമായ സിറ്റ്ഔട്ട് കാണാം. സിറ്റ്ഔട്ട് മുതൽ വർക്ക് ഏരിയ വരെ ഗ്രാനൈറ്റാണ് പാകിയിരിക്കുന്നത്. സിറ്റ്ഔട്ടിന്റെ രണ്ട് അറ്റങ്ങളിൽ ഇരിക്കനായിട്ടുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാന വാതിൽ തുറന്നാൽ ഗസ്റ്റ് വിസിറ്റിംഗ് റൂമിലേക്കാണ് കയറി ചെല്ലുന്നത്. മൾട്ടിവുഡിൽ നിർമ്മിച്ചെടുത്ത ടെലിവിഷൻ സ്റ്റാൻഡ് കാണാൻ നല്ല രസമാണ്.

ജിപ്സം വർക്കുകളും കണ്ണ് ചിമ്മുന്ന ലൈറ്റ്സ് വർക്കുകളാണ് മുകൾ ഭാഗത്ത് നൽകിരിക്കുന്നത്. എൽ ആകൃതിയിലുള്ള ഇരിപ്പിടമാണ് ഗസ്റ്റ് ഹാളിൽ ക്രെമികരിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കടക്കുമ്പോൾ ഫാമിലി, ലിവിങ്, ഡൈനിങ് ഹാൾ, അടുക്കള തുടങ്ങിയവ കാണാം. ഫാമിലി ലിവിങ്ങിൽ ദിവാനാണ് ഇരിപ്പിടത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മരവും, ചില്ലും കൊണ്ട് നിർമ്മിച്ച മേശയും,കസേരയുമാണ് ഡൈനിങ് ഹാളിൽ വെച്ചിരിക്കുന്നത്.
ഈ വീട്ടിലെ ഗൃഹനാഥൻ തന്നെയാണ് ഇവയെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത്. അലങ്കാരത്തിനായി കബോർഡ് വർക്ക് ഡൈനിങ് ഹാളിൽ പിടിപ്പിച്ചിട്ടുണ്ട്. അത്യാവശ്യം സാധനങ്ങൾ സൂക്ഷിക്കാൻ ഇവ ഉപകരിക്കും. അതി വിശാലമായ ഇടങ്ങളാണ് ആദ്യ കിടപ്പ് മുറികളിൽ കാണാൻ കഴിയുന്നത്. ഒരുപാട് സാധനങ്ങൾ കുത്തി നിറയ്ക്കുമ്പോളാണ് മുറികളുടെ ഭംഗി ചോർന്ന് പോകുന്നത്. കൂടുതൽ വിശേഷങ്ങൾ വീഡിയോ കണ്ട് തന്നെ അറിയാം. Video Credit : PADINJATTINI
- Location – Alappuzha
- Total Area – 1216 SFT
- Client – Mr Abhilash
- 1) Sitout
- 2) Guest sitting area
- 3) Living Hall
- 4) Dining Hall
- 5) Bedroom + Bathroom
- 6) kitchen
- 7) Store room
- 8)Work Area