കുറഞ്ഞ ചിലവിൽ മൂന്ന് ബെഡ്‌റൂമുള്ള 1000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച കേരള തനിമ നിറഞ്ഞ വീട് കണ്ട് നോക്കു ഇഷ്ടപ്പെടും തീർച്ച !! | 1000 sqft budget traditional home

1000 sq.ft. 3BHK Traditional house malayalam : കോട്ടയം ജില്ലയിൽ പാമ്പാടിയുടെ അടുത്ത് അനീഷ് എന്ന വ്യക്തിയുടെ വീടാണ് പരിചയപ്പെടാൻ പോകുന്നത്. കേരള തനിമ നിറഞ്ഞ രീതിയിലാണ് വീട് ഒരുക്കിരിക്കുന്നത്. സിറ്റ്ഔട്ടിന്റെ മുകളിലായിട്ടാണ് സ്ലോപ്ലിംഗ് റൂഫ് വരുന്നത്. ഭാവിയിൽ പടികൾ നിർമ്മിക്കാൻ വേണ്ടി അകത്തൊരു കോർട്ടിയാഡ് ഇടം നൽകിട്ടുണ്ട്.

ആകെ മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിൽ വരുന്നത്. ഇതിൽ ഒരു കിടപ്പ് മുറിയിൽ മാത്രമേ ബാത്രൂം സൗകര്യം നൽകിട്ടുള്ളു. മറ്റു രണ്ട് മുറികൾക്ക് വേണ്ടി കോമൺ ടോയ്‌ലെറ്റാണ് കൊടുത്തിരിക്കുന്നത്. കൂടാതെ ഡൈനിങ് റൂം, ലിവിങ് ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നിവയാണ് ബാക്കി ഇടങ്ങളായി വരുന്നത്. കൂടാതെ ചെറിയയൊരു കോർട്ടിയാഡും കൊടുത്തിട്ടുണ്ട്.

 1000 sqft budget traditional home

അത്യാവശ്യം ഇടം നിറഞ്ഞ സ്ഥലമാണ് അടുക്കൽ. ആവശ്യത്തിലധികം സൗകര്യങ്ങൾ ഇവിടെ നൽകിരിക്കുന്നതായി കാണാം. കൂടാതെ മറ്റു വീടുകളിൽ കാണുന്നത് പോലെ സ്റ്റോറേജ് യൂണിറ്റ് തുടങ്ങി മറ്റു മിക്ക സൗകര്യങ്ങളും കാണാൻ സാധിക്കുന്നതാണ്. ഈ വീട്ടിലെ മാസ്റ്റർ ബെഡ്റൂമിലാണ് അറ്റാച്ഡ് ബാത്രൂം നൽകിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കൂടാതെ തന്നെ വാർഡ്രോബ് പോലെയുള്ള സംവിധാനവും ഇവിടെ നൽകിട്ടുണ്ട്. മറ്റു മുറികളിൽ നിന്ന് അപേക്ഷിക്കുമ്പോൾ മാസ്റ്റർ ബെഡ്‌റൂമിൽ ആണല്ലോ കൂടുതൽ സൗകര്യങ്ങൾ നൽകുന്നത്. മറ്റു മുറികളിലും സാധാരണഗതിയിലുള്ള ഡിസൈൻസാണ് ചെയ്തിരിക്കുന്നത്. വളരെ മനോഹരമായിട്ടാണ് ലിവിങ് ഹാൾ ഒരുക്കിരിക്കുന്നത്. കൂടുതൽ ഇന്റീരിയർ വർക്കുകൾ വന്നിരിക്കുന്നത് ലിവിങ് ഹാളിലാണ്. എന്നാൽ ആവശ്യത്തിലധികം ഇന്റീരിയർ നൽകാതെ നോർമലായിട്ടാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ട്രെഡിഷണൽ വീടായാത് കൊണ്ട് ഒറ്റ നോട്ടത്തിൽ ആരുടെയും മനം മയ്ക്കുന്ന വീടാണെന്ന് പറയാം.

 • Location – Kottayam
 • Total Area – 1000 SFT
 • Architecture – Sujith Vattappara
 • Inferior designer – Surya Sugunan
 • 1) Sitout
 • 2) Living Hall
 • 3) Dining Hall
 • 4) Bedroom + Bathroom
 • 5) 2 Bedroom
 • 6) Common toilet
 • 7) Kitchen
 • 8) Work Area
 • 9) Courtyard

You might also like