10 minute Kadala Curry Recipe: കടല കറി ഇഷ്ട്ടപെടാത്തതായി ആരും ഇല്ല. എന്നാൽ ഈ രീതിയിൽ ഇനി ഉണ്ടാക്കി നോക്കൂ, മിനുട്ടുകൾക്കുള്ളിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി റെസിപ്പി ഇതാ. പുട്ടിന്റെ കൂടെയും ദോശയുടെ കൂടെയും വളരെ രുചികരമായ കറി. കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ട്ടപെടും തീർച്ച.
Ingredients
- കടല-200g
- ഉള്ളി-2
- തക്കാളി-2
- ഇഞ്ചിവെളുത്തുള്ളി
- കറിവേപ്പില
- മല്ലിചെപ്പ്
- മുളക് പൊടി
- മഞ്ഞൾ പൊടി
- ഗരം മസ്സാല പൊടി
- മല്ലി പൊടി
- ചിക്കൻ മസാല
How To Make
കടല കറി ഉണ്ടാകാൻ വേണ്ടി 200 g കടല നല്ല പോലെ കഴുകി ഒരു കുക്കറിൽ ഇട്ട് കൊടുക്കുക. കൂടെ രണ്ട് മീഡിയം ഉള്ളി മുറിച്ചിട്ട് കൊടുക്കുക. രണ്ട് മീഡിയം സൈസ് തക്കാളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്. രണ്ട് പച്ചമുളക് അരിഞ്ഞത്, കൂടെ കുറച്ച് കറിവേപ്പില ഇട്ട് കൊടുകാം. ഇനി ഇതിലേക്ക് മഞ്ഞൾ പൊടി,. മൂന്നു സ്പൂൺ മല്ലിപൊടി, രണ്ട് സ്പൂൺ മുളക് പൊടി, ഒരു സ്പൂൺ ചിക്കൻ മസാല പൊടി ഇവ നല്ലപോലെ മിക്സ് ചെയ്യുക, ഇനി കടല വേവാൻ കുക്കറിൽ വെള്ളം ഒഴിച് കൊടുക്കുക. കുറച്ച് ഉപ്പ് ഇട്ട് കുക്കർ മൂടി വെച്ച് വേവിക്കുക. വെന്തു കഴിഞ്ഞാൽ കുക്കർ ഇറക്കി വെച്ച് കറിയുടെ വേവ് നോക്കുക. ശേഷം അതിലേക്ക് കുറച്ച് ഗരം മസാല ഇട്ട് കൊടുക്കുക.
Ads
ഇനി അവസാനമായി ഈ കറിയിലേക്ക് കടുക് പൊട്ടിച്ചുകൊടുക്കണം. അതിനായി ഒരു ചെറിയ പാൻ വെച്ച് അതിലേക് കുറച്ച് വെളിച്ചെണ്ണ ഒഴിച് വെളിച്ചെണ്ണ ചൂടാക്കിയതിനു ശേഷം അതിലേക് കടുക് ഇട്ട് നല്ലപോലെ പൊട്ടി കഴിഞ്ഞാൽ കുറച്ച് കറിവേപ്പിലയും ഇട്ട് കൊടുക്കാം. ഇനി ഇവ കാച്ചി കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കിയ കറിയിൽ ഒഴിച്ച് കൊടുക്കുക. അവസാനമായി അതിലേക് മല്ലിചെപ്പ് കുറച്ച് കറിയുടെ മുകളിലായി ഇട്ട് കൊടുക്കാം. നല്ല അടിപൊളി കറി തയ്യാർ. വെറും 10 മിനുട്ട് മതി ഈ കറി ഉണ്ടാക്കാൻ. ബ്രെഡിന്റെകൂടെയും, ദോശയുടെ കൂടെയും കഴിക്കാൻ പറ്റിയ കറിയാണിത്. രുചിയുള്ളതിനാൽ എല്ലാവർക്കും ഇഷ്ട്ടപെടും തീർച്ച. Credit: Kannur Grandma’s Cooking