10 Litre Homemade Dishwash Liquid: നമ്മുടെ വീട്ടിലേക്ക് ഏറ്റവും അത്യാവശ്യമായ ഒരു ഐറ്റം തന്നെയാണ് ഡിഷ് വാഷ്. പക്ഷേ ഇത് കടകളിൽ നിന്ന് എല്ലാ മാസവും ഓരോ ബോട്ടിൽ വച്ച് വാങ്ങിക്കുന്നത് വളരെ പൈസ ചെലവേറിയ കാര്യമാണ് എന്നാൽ നിങ്ങൾക്കിത് വളരെ സിമ്പിൾ ആയി 10 ലിറ്ററോളം ഡിഷ് വാഷ് 270 അല്ലെങ്കിൽ 300 രൂപ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
ഡിഷ് വാഷ് ഉണ്ടാക്കാനുള്ള കിറ്റിനകത്ത് ഒരു ലിറ്റർ സ്ലറി. 150 ഗ്രാം കാസ്റ്റിക് സോഡാ 100 ഗ്രാം സോഡിയം സൾഫേറ്റ് പിന്നെ കളറിനായുള്ള പൊടിയും സ്മെല്ലിനുള്ള ഒരു ലിക്വിഡും ഉണ്ടാകും. ഇത് ഉണ്ടാക്കാൻ ആയിട്ട് നമുക്ക് ആദ്യം തന്നെ 9 ലിറ്റർ വെള്ളം അളന്നെടുത്ത് ഒരു ബക്കറ്റിൽ വയ്ക്കുക. ശേഷം ഇതിലേക്ക് ആദ്യം തന്നെ കാസ്റ്റിക് സോഡ ചേർത്ത് കൊടുത്ത് പതുക്കെ ഇളക്കി നന്നായി അലിയിച്ച് എടുക്കുക.
Advertisement 2
ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം കുറച്ച് ചൂടായി വരും. ഇതൊന്നു തണുക്കാനായി ഒരു നാലുമണിക്കൂറോളം മാറ്റി വെക്കുക. ശേഷം ഇതിലേക്കു സ്ലറി ചേർത്ത് കൊടുക്കുക. ശേഷം സോഡിയം സൾഫേറ്റും അതു പോലെ തന്നെ കളറിനുള്ള പൊടിയും അതുപോലെതന്നെ ആ കുപ്പിയിലെ മണത്തിനുള്ള വെള്ളവും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് കഴിഞ്ഞാൽ നമ്മുടെ ഡിഷ് വാഷ് റെഡിയായി.
ഇങ്ങനെ ഉണ്ടാക്കിയെടുത്താൽ നമുക്ക് 10 ലിറ്റർ വരെ ഡിഷ് വാഷ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. എല്ലാ മാസവും ഡിഷ് വാഷ് വാങ്ങിക്കുന്നതിനേക്കാൾ എത്രയോ ബെറ്റർ ആണ് ഇങ്ങനെ അജ്മൽ തന്നെ ഉണ്ടാക്കി സൂക്ഷിക്കുന്നത്. ഇനി നമുക്ക് ഇത് ബോട്ടിലുകളിലാക്കി എടുത്ത സൂക്ഷിച്ചുവെക്കാം. ഇതുകൊണ്ട് തന്നെ പാത്രം നല്ല സോഫ്റ്റ് ആയി കറ കളഞ്ഞു കഴുകിയെടുക്കാൻ സാധിക്കും. Credit: Leafy Kerala