കാത്തുവിന്റെ ജീവിതം നേരിൽ കണ്ടപ്പോൾ.. എന്താ മോളുസേ ജാടയാണോ?? പൂച്ച കുഞ്ഞുങ്ങളെ നോക്കി നില മോൾ!! | Pearle shared Nila’s cute video

Pearle shared Nila’s cute video : മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെ സുപരിചിതരാണ് ശ്രീനിഷും പേർളിയും മകൾ നിലയും. സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ വീട്ടിലെ എല്ലാ വിശേഷ ങ്ങളും തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ആരാധകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും. എപ്പോഴിതാ പേർളി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുള്ളത്. നീലുമ്മ എന്നു വിളിക്കുന്ന നില കുറേ പൂച്ച

കുഞ്ഞങ്ങൾക്കൊപ്പം ഇരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കാത്തുവിന്റെ ജീവിതം നേരിൽ കാണുക യാണ് പക്ഷേ ടിവിയിലെ പോലെ കാത്തു സംസാരിക്കുന്നില്ല. ജാടയാണോ മോളുസേ എന്ന അടിക്കുറിപ്പിന് ഒപ്പമാണ് പേർളി നീലുമ്മയുടെ ക്യൂട്ട് വീഡിയോ പങ്കു വെച്ചിട്ടുള്ളത്. പൂച്ച കുഞ്ഞുങ്ങളെ സൂക്ഷ്മതയോടെ നോക്കിയിരിക്കുന്ന നില കൺഫ്യൂഷനിലാണന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. കാത്തു എന്താ മിണ്ടത്തത് എന്ന കൺഫ്യൂഷനാകാം കുഞ്ഞിന് എന്നാണ് ആരാധകരുടെ വാദം.

nila pearle srinish 2

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നീലു കാത്തുവിന്റെ വലിയ ഫാൻ ആണന്നുള്ള കാര്യം പേർളി തന്നെ പറഞ്ഞിട്ടുള്ളതാണ്. മുൻപ് നീലുവിന് ഒപ്പം കാത്തു കാണുന്ന വീഡിയോ പേർളി ആരാധകർക്കായി പങ്കു വെച്ചിരുന്നു. അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പേർളി മാണി. മിനി സ്ക്രീനിലൂടെ മലയാളി കളുടെ സ്വന്തമായി മാറിയ താരമാണ് ശ്രീനീഷ് അരവിന്ദ്. ഗായിക, നടി, സം​ഗീത സംവിധായിക

തുടങ്ങി പേർളി എത്താത്ത മേഖലകൾ വളരെ ചുരുക്കമാണ്. പേർളി പങ്കുവെച്ച വീഡിയോ കണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി നിലയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതിന് മുമ്പും നിലയുടെ ക്യൂട്ട് ചിത്രങ്ങളും വീഡിയോകളും പേർളി പങ്കുവച്ചിട്ടുണ്ട്. പൂച്ചകളെ നോക്കിയിരിക്കുന്ന നില നല്ല ക്യൂട്ടാണെന്നാണ് പലരുടേയും കമന്റ്. നിരവധി താരങ്ങളും ആരാധകരുമാണ് നിലയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nila Srinish (@nila.pearlish)

You might also like